കൊച്ചി|
Sajith|
Last Modified വെള്ളി, 19 ഫെബ്രുവരി 2016 (16:25 IST)
ബി ഡി ജെ എസ് ഇതുവരെ ആരുമായും ഒരു തരത്തിലുള്ള ചര്‍ചയും നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സിപിഎമ്മുമായി ഒരു തരത്തിലുള്ള അഭിപ്രായ വ്യതാസവും ഇല്ല. ബി ജെ പി ഉള്‍പ്പെടെ ആരുമായും അയിത്തവുമില്ല. വെള്ളാപ്പള്ളിയുമായി പലരും അനൌദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സുമായി അടുക്കാതിരിക്കുന്നതിനുള്ള പ്രധാന കാരണം വി എം സുധീരനാണ്. മദ്യനയത്തില്‍ ഇടതു പക്ഷത്തിന്റെ വാദമാണ് ശരിയായിട്ടുള്ളത്. മൂന്നാം മുന്നണിക്ക് കേരളത്തില്‍ ഇനിയും സാധ്യതയുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ബി ജെ പി യുമായുള്ള സഖ്യ സാധ്യത കുറഞ്ഞെന്നും മറ്റു രണ്ട് മുന്നണിയിലെ ചിലരുമായി ചര്‍ച്ച നടത്തിയതായും വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.