ഭോപാല്‍|
rahul balan|
Last Modified വെള്ളി, 3 ജൂണ്‍ 2016 (13:47 IST)
ജനപ്രതിനിധികള്‍ക്ക് ആഡംബര വാഹനങ്ങള്‍ അനുവദിക്കുന്നത് ഇപ്പോള്‍ ഒരു പതിവ് സംഭവം ആണ്. എന്നാല്‍ ഒരു എംപിക്കായി റെയില്‍വെ അനുവദിച്ചത് ഒരു സ്പെഷ്യല്‍ ട്രെയിന്‍ തന്നെയാണ്. വിമാനം സമയത്തിന് കിട്ടാനായി മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി എംപി പൂനം മഹാജന് വേണ്ടിയാണ് റെയില്‍വെ ട്രെയിന്‍ അനുവദിച്ചത്. ഭോപാലില്‍ നിന്നും ബിന ജില്ലയിലേക്കായിരുന്നു പൂനത്തിന്റെ വിവാദമായ ട്രെയിന്‍ യാത്ര.
അതേസമയം, ട്രെയില്‍ അനുവദിച്ചത് പൂനം മഹാജനുവേണ്ടിയല്ലെന്നും കേന്ദ്ര മന്ത്രിയായ മനോജ് സിന്‍ഹയ്ക്ക് വേണ്ടിയാണെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കാന്‍ നിയമമില്ലെന്നിരിക്കെ സംഭവത്തില്‍ റെയില്‍വെ അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കഷികള്‍ രംഗത്തെത്തി.
അതേസ്മയം, ട്രെയിന്‍ അനുവദിച്ചത് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയ്ക്കാണെന്നും വിഷയത്തില്‍ യാതൊരുവിധ നിയമലംഘനവും നടന്നിട്ടില്ലെന്നും പ്രോട്ടോക്കോള്‍ പ്രകാരമാണ് ട്രെയിന്‍ അനുവദിച്ചതെന്നും പശ്ചിമഘട്ട വിഭാഗം റെയില്‍വെ ജനറല്‍ മാനേജര്‍ രമേശ് ചന്ദ്ര പറഞ്ഞു.
ഒരു പരിപാടിയില്‍ പങ്കെടുക്കാനായി മഹാരാഷ്ട്രയിലെ സാഗര്‍ ജില്ലയില്‍ എത്തിയതായിരുന്നു സിന്‍ഹയും പൂനം മഹാജനും. പരിപാടിക്ക് ശേഷം ഭോപാലില്‍ നിന്നും ഡെല്‍ഹിയിലേക്ക് പോകാനായിരുന്നു മന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടി വൈകിയതിനേത്തുടര്‍ന്ന് മന്ത്രിക്കായി റെയില്‍വെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുകയായിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം