കോഴിക്കോട്|
JOYS JOY|
Last Modified ചൊവ്വ, 26 മെയ് 2015 (15:07 IST)
സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തി. ഉച്ചയ്ക്ക് ശേഷം ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ആണ് രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ രാഹുലിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.
പൊതുസമ്മേളനത്തിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ കോഴിക്കോട് എത്തുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണി നേരത്തേ കോഴിക്കോട് എത്തിയിരുന്നു.