രാജസ്ഥാന്‍ ഗവര്‍ണര്‍ ഹൃദയാഘാതം മൂ‍ലം മരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
രാജസ്ഥാന്‍ ഗവര്‍ണര്‍ പ്രഭാ റാവു അന്തരിച്ചു. ഹൃദയാഘാതം മൂലം തിങ്കളാഴ്ച ഡല്‍ഹി എ ഐ ഐ എം എസിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് പ്രഭാ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 75 വയസായിരുന്നു.

ജോധ്‌പൂരിലെ വീട്ടില്‍ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രഭാ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ ആശുപത്രിയിലെത്തി.

മഹാരാഷ്ട്ര കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷയായ പ്രഭാ റാവു ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :