ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
ബുധന്‍, 24 മെയ് 2017 (09:33 IST)
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി സിപിഐഎം ബംഗാൾ ഘടകം. ഈ ആവശ്യം ഉന്നയിച്ച് ബംഗാള്‍ ഘടകം പാര്‍ട്ടി പൊളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്കി. ജനറൽ സെക്രട്ടറിമാർ മത്സരിക്കില്ലെന്ന പാർട്ടി കീഴ്വഴക്കം മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താനില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. സിപിഐഎമ്മിന്റെ കീഴ്വഴക്കമനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ യെച്ചൂരി സ്ഥാനാർത്ഥിയാകാന്‍ താത്പര്യപ്പെടുന്നെങ്കില്‍ പിന്തുണക്കാന്‍ തയ്യാറാനെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത് ശരിയല്ല എന്ന നിലപാടിലാണുള്ളത്. ഇക്കാര്യം നേരത്തെ ചര്‍ച്ചയായപ്പോള്‍ തന്നെ രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് അവസരം നല്‍കേണ്ടന്നും അവര്‍ വ്യക്തമാക്കിയിരുന്നു.