ന്യൂഡല്‍ഹി|
Last Updated:
തിങ്കള്‍, 23 ജൂണ്‍ 2014 (14:25 IST)
ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് കമ്മീഷനെ നിയമിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കും. അന്വേഷണകമ്മീഷന്‍ രൂപീകരിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം തീരുമാനം പിന്‍വലിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നാണ് ഗുജറാത്തില്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ യുപിഎ സര്‍ക്കാര്‍ അന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദമുണ്ടാക്കി. ഇതേ തുടര്‍ന്ന് കമ്മീഷന്‍ രൂപീകരണം പുതിയ സര്‍ക്കാരിന് വിടുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആരോപണം ഉയര്‍ന്ന കേസില്‍ അന്വേഷണ
കമ്മീഷനുമായി മുന്നോട്ട് പോകേണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. അന്വേഷണ
കമ്മീഷന് രൂപീകരണം രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍
രിജ്ജു പറഞ്ഞിരുന്നു. അന്വേഷണത്തിന് വിരമിച്ച ജഡ്മിരാരും തയ്യാറല്ലെന്നതും
ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.