മാനഭംഗം എതിര്‍ത്ത സ്ത്രീ റോഡരികില്‍ വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ മാനഭംഗം എതിര്‍ത്ത സ്ത്രീയെ മദ്യപന് വെടിവച്ചുകൊന്നു. ഞായറാഴ്ച രാത്രി ദക്ഷിണ ഡല്‍ഹിയിലെ സരായ് കലേ ഖാന് ബസ് സ്റ്റേഷനിലായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ബസ് സ്റ്റേഷനിലെത്തിയ പൂജ (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അനേകം ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു കൊല. അല്പം അകലെയായി ഒരു പൊലീസ് വാന്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പൊലീസ് സമയോചിതമായി ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്.
മദ്യലഹരിയില്‍ ആയിരുന്ന ആള് സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ സ്ത്രീയെ ബലമായി പിടിച്ച് കൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീ ഇത് എതിര്‍ത്തതോടെയാണ് ഇയാള്‍ തോക്ക് എടുത്ത് വെടിയുതിര്‍ത്തത്. യുവതിയുടെ കഴുത്തിലും മുഖത്തുമായി മൂന്ന് തവണ വെടിയേറ്റു. ഉടന്‍തന്നെ ഇവരെ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, കൊല്ലപ്പെട്ട സ്ത്രീയുടെ സുഹൃത്തിനെ കൊല നടത്തിയ ആള് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു വൈരാഗ്യത്തിന് കാരണം എന്നുമാണ് പൊലീസിന്റെ നിഗമനം.