കൂട്ടമാനഭംഗത്തിന് ഇരയായ യുവതി കോടതിമുറിയില്‍ വിഷംകഴിച്ചു

അഹമ്മദാബാദ്| WEBDUNIA|
PTI
PTI
കൂട്ടമാനഭംഗത്തിന് ഇരയായ യുവതി കോടതിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നീതി കിട്ടാന്‍ വൈകുന്നു എന്ന് ആരോപിച്ചാണ് സ്ത്രീ കടുംകൈയ്ക്ക് മുതിര്‍ന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.

അമരാവതി സ്വദേശിയായ 30കാരിയെ 2007 ഏപ്രിലില്‍ ഏഴംഗ സംഘം കൂട്ടമാനഭംഗത്തിനു ഇരയാക്കി എന്നാണ് കേസ്. കേസിന്റെ അടുത്ത വാദം മാര്‍ച്ചിലേയ്ക്കു നീട്ടിയതായി മജിസ്ട്രേറ്റ് അറിയിച്ചതോടെ സ്ത്രീ പൊട്ടിത്തെറിച്ചു. തീയതികള്‍ കേട്ട് മടുത്തു എന്നും ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും പറഞ്ഞ അവര്‍ കോടതിയെയും അഭിഭാഷകരെയും കുറ്റപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ അടിച്ച ശേഷം യുവതി കൈയില്‍ കരുതിയ വിഷം കഴിക്കുകയായിരുന്നു.

യുവതിയുടെ നില ഗുരുതരമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :