മമത ബാനര്‍ജി താമസിച്ച ഹോട്ടല്‍ മുറിയില്‍ തീപിടിത്തം

കൊല്‍ക്കത്ത | WEBDUNIA|
PRO
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി താമസിച്ച ഹോട്ടല്‍ മുറിയില്‍ തീപിടിത്തം. തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മമത താമസിച്ച മാല്‍ദയിലെ ഹോട്ടല്‍മുറിയില്‍ രാവിലെ ആറേമുക്കാലോടെയാണു തീപിടിത്തമുണ്ടായത്‌.

മമത പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുറിയില്‍ പുക പടര്‍ന്നതിനെ തുടര്‍ന്നു മമത സഹായിയെ ഉറക്കെ വിളിക്കുകയായിരുന്നു. സഹായി ജോയ്ദീപ്‌ എത്തി മമതെയ മുറിക്കു പുറത്തെത്തിച്ചു.
എയര്‍ കണ്ടീഷണറിലെ ഷോര്‍ട്സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമായത്‌.

സംഭവത്തെക്കുറിച്ച്‌ പൊലീസും അന്വേഷിക്കുന്നുണ്ട്‌. എസിയില്‍ നിന്നാണു തീപടര്‍ന്നത്‌. ഡോക്ടര്‍മാരെത്തി മുഖ്യമന്ത്രിയെ പരിശോധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :