സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ലൈസന്‍സ് പുതുക്കുന്നതിലുള്ള അവ്യക്തത തുടരുന്നത് മൂലമാണിത്. നക്ഷത്രപദവിയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുന്ന കാര്യം നാളത്തെ മന്ത്രിസഭ പരിഗണിച്ചേക്കും. സംസ്ഥാനത്തെ 750ഓളം ബാറുകളുടെ പ്രവര്‍ത്തമാണ് ലൈസന്‍സ് പുതുക്കാത്തത് മൂലം അനിശ്ചിതത്വത്തില്‍ ആയത്. ഇന്നലെയോടെ ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം മൂലം ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല.

ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ കെപിസിസി നേതൃത്വം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. സംസ്ഥാനത്തെ മദ്യനയം ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതുള്ളു എന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. ഗുണനിലവാരം ഇല്ലാത്ത തരംതിരിക്കാത്ത 418ഓളം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു.

നക്ഷത്രപദവിയുള്ള ഗുണനിലവാരം ഉള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :