‘തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടെങ്കില്‍ സ്ഥലം മാറ്റിക്കോ’

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി ബാനര്‍ജിയുടെ താക്കീത്. താന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആരെയെങ്കിലും സ്ഥലം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ മമത വെല്ലുവിളിച്ചു. ഏപ്രില്‍ 17 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ്.

സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും പുതിയ ആളുകളെ നിയോഗിക്കാനും എങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമെന്ന് മമത ബാനര്‍ജി ചോദിച്ചു. കോണ്‍ഗ്രസിന് വിജയം ഒരുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന് മാത്രമേ ചെവി കൊടുക്കുകയുള്ളുവെന്നും മമത കുറ്റപ്പെടുത്തി. താന്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോള്‍ ഒരാളെയും നീക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് എന്തു വേണമെങ്കിലും ചെയ്യാമെന്നും മമത വെല്ലുവിളിച്ചു.

അഞ്ച് പൊലീസ് സൂപ്രണ്ടുമാര്‍, ഒരു ജില്ലാ മജിസ്‌ട്രേറ്റ്, രണ്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ സുനില്‍ ഗുപ്ത സ്ഥലം മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് സുനില്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :