മനുഷ്യാവകാ‍ശ കമ്മീഷന്‍ അംഗത്വം: സിറിയക് ജോസഫിനെതിരേ വിയോജനക്കുറിപ്പ്

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗത്വത്തിലേക്ക് പരിഗണിക്കപ്പെട്ട മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വിയോജനക്കുറിപ്പ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് ബിജെപിയുടെ സുഷമ സ്വരാജാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

പ്രധാനമന്ത്രി ഡോ മന്‍മാഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുഷമ സ്വരാജ് സിറിയക് ജോസഫിനെതിരെ വിയോജനക്കുറിപ്പെഴുതിയത്. അദ്ദേഹത്തിനൊപ്പം പരിഗണനയിലുണ്ടായ എസ് വി സിന്‍ഹയുടെ നിയമനത്തില്‍ എതിര്‍പ്പുയര്‍ന്നില്ല. രണ്ട് ഒഴിവുകളാണ് മനുഷ്യാവകാശ കമ്മീഷനിലുള്ളത്. ഇതോടെ ഒരു സ്ഥാനത്തേക്ക് നിയമന തീരുമാനം തത്വത്തില്‍ യോഗം കൈക്കൊണ്ടു. സിറിയക് ജോസഫിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ അംഗത്വത്തിന് പരിഗണിക്കപ്പെടാനിടയില്ലെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :