മണിപ്പാല്‍ കൂട്ടമാനഭംഗം: ഓട്ടോഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം
മംഗലാപുരം|
WEBDUNIA|
PTI
PTI
മണിപ്പാലില്‍ മലയാളി വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനിയാണ് മാനഭംഗത്തിന് ഇരയായത്. പെണ്‍കുട്ടിയ്ക്ക് 22 വയസ്സ് പ്രായമുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപതികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല സുരക്ഷാ വിഭാഗം മേധാവി രാജിവച്ചു.
സഹപാഠികള്‍ക്കൊപ്പം സര്‍വകലാശാല ലൈബ്രറിയിലിരുന്നു പഠിച്ച ശേഷം വ്യാഴാഴ്ച രാത്രി 11.30 ഓടെ ഒറ്റയ്ക്കു താമസസ്ഥലത്തേക്കു പോകവേയാണ് പെണ്‍കുട്ടിയ്ക്ക് ദുരന്തം സംഭവം. ഓട്ടോയിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മാനഭംഗത്തിന് ശേഷം പുലര്‍ച്ചെ 2.45ഓടെ ഫ്ളാറ്റിനു സമീപം കൊണ്ടുപോയി ഇറക്കി വിടുകയും ചെയ്തു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്.