ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എന്‍ ഡി എ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇടതുപക്ഷ കക്ഷികള്‍ ദേശവ്യാപകമായി പ്രതിഷേധ ദിനവും ആചരിക്കുന്നുണ്ട്. ഇന്നത്തെ ബന്ദില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ ബന്ദ് ഭാഗികമാണ്. സമാജ്വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയും ജെ ഡി(യു)വും അലഹബാദിലും പാറ്റ്നയിലും റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി. ഒറീസയില്‍ ബിജെഡിയും ബന്ദ് നടത്തുന്നുണ്ട്.

കൊല്‍ക്കത്തയില്‍ പ്രതിഷേധക്കാര്‍ വാഹനഗതാഗതം തടസ്സപ്പെടുത്തി. കര്‍ണാടകയില്‍ അക്രമാസക്തരായ ബന്ദ് അനുകൂലികള്‍ മൂന്ന് സര്‍ക്കാര്‍ ബസുകള്‍ കത്തിക്കുകയും നിരവധി ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. തമിഴ്നാടിനെ ബന്ദ് കാര്യമായി ബാധിച്ചിട്ടില്ല. ഡിഎംകെ പോലുള്ള പാര്‍ട്ടികള്‍ ബന്ദില്‍ പങ്കുചേരണമെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അഭ്യര്‍ഥിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :