മുംബൈ|
AISWARYA|
Last Modified ശനി, 22 ജൂലൈ 2017 (11:18 IST)
സിനിമയിലേ പല രംഗങ്ങളും കുട്ടികള്‍ അനുകരിക്കുന്നത് നമ്മള് കണ്ടിട്ടുണ്ടാകും. എന്നാല്‍ മുതിര്‍ന്നവര്‍ അനുകരിച്ച സംഭവം കേട്ടിട്ടുണ്ടോ. എന്നാല്‍ ഇതാ അങ്ങനെ ഒരു സംഭവം. ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എടുത്തു ചാടിയ വ്യവസായിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവാണ് മരിച്ചത്.
ബാഹുബലി ആദ്യ ഭാഗത്തില്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് പ്രഭാസിന്റെ ശിവഡു എന്ന കഥാപാത്രം
ചാടുന്ന രംഗമുണ്ട്. ഇത് അനുകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളച്ചാട്ടം കാണാനെത്തിയതാണ് ഇന്ദ്രപാല്‍ പാട്ടീല്‍ എന്ന വ്യവസായി.
എന്നാല്‍ പ്രഭാസിന്റെ ശിവഡുവിനെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേയ്ക്ക് എടുത്തുചാടിയ ഇന്ദ്രപാല്‍ ലക്ഷ്യം തെറ്റി പാറയില്‍ ചെന്നിടിച്ച് മാരകമായി പരിക്കേല്‍ക്കുകയും യുവാവ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. ഇന്ദ്രപാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് എടുത്തു ചാടിയതെന്നാണ് പൊലീസ് പറഞ്ഞത്.