ന്യൂഡല്‍ഹി|
AISWARYA|
Last Updated:
ശനി, 22 ജൂലൈ 2017 (11:02 IST)
ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും ലഭിക്കുന്ന ആഹാരം ഭക്ഷ്യയോഗ്യമല്ലെന്ന് സിഐജി റിപ്പോര്‍ട്ട്. മലിനമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങളാണ് മിക്കവാറും ഇന്ത്യന്‍ റയില്‍വേ കാറ്ററിങ് സംവിധാനം വഴി വിതരണം ചെയ്യുന്നത്. കാറ്ററിങ് യൂണിറ്റുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സിഐജി സംഘം കണ്ടെത്തി.
ആഹാര സാധനങ്ങള്‍ മൂടി വെയ്ക്കാറില്ല. അതുമാത്രമല്ല പാന്‍ട്രിക്കും കാറ്ററിങ് യൂണിറ്റിനും അകത്തു തന്നെയാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. 80 ട്രെയിനുകളിലും 74 റയില്‍വേ സ്‌റ്റേഷനുകളിലുമാണ് സിഐജി സംഘം നേരിട്ട് പരിശോധന നടത്തിയത്. ഗ്യാസ് അടുപ്പുകള്‍ക്ക പകരം വൈദ്യുതി അടുപ്പുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്
കൂടുതല്‍ പണം ഇടാക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.