aparna|
Last Modified വെള്ളി, 21 ജൂലൈ 2017 (07:24 IST)
ക്രിക്കറ്റിലെ ശക്തരായ ഓസ്ട്രേലിയന്‍ ടീമിനെ പൊളിച്ചടുക്കി ഇന്ത്യന്‍ വനിതകള്‍. കൂറ്റന്‍ ജയത്തോടെ ഇന്ത്യന്‍ പെണ്‍പുലികള്‍ ലോകകപ്പ് ഫൈനലിൽ കടന്നു. ഫൈനലിൽ
ഇന്ത്യ ഏറ്റുമുട്ടുന്നത് ആതിഥേയരായ ഇംഗ്ലണ്ടിനെയാണ്. ഞായറാഴ്ചയാണ് ഫൈനല്‍.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ വനിതകളെ 36 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ചൊവ്വാഴ്ച നടന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ആദ്യ ടോസ് നേടിയ ഇന്ത്യ സ്വന്തമാക്കിയത് 281 റണ്‍സ്.
282 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമത് കളത്തിലിറങ്ങിയ ഓസ്ട്രേലിയക്ക് പക്ഷേ പൊരുതി തോല്‍ക്കേണ്ടി വന്നു. 245 റണ്‍സിന് ഓസ്ട്രേലിയന്‍ വനിതകള്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി, പാണ്ഡെ, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 115 പന്തിൽ 171 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.