ബീബര്‍ക്ക് ചൈനയില്‍ അപ്രതീക്ഷിത വിലക്ക്; കാരണമറിഞ്ഞാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷമാകും

ബീബര്‍ക്ക് ചൈനയില്‍ അപ്രതീക്ഷിത വിലക്ക്; കാരണമറിഞ്ഞാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷമാകും

   Justin bieber , bieber program , China , India, pop singer bieber , ജസ്റ്റിന്‍ ബീബര്‍ , ബീബര്‍ , പോപ് സംഗീതം , ചൈന , മുംബൈ , സംഗീത പരിപാടി
ബീജിംഗ്| jibin| Last Updated: വെള്ളി, 21 ജൂലൈ 2017 (17:23 IST)
സംഗീത പരിപാടിയുമായി വേള്‍ഡ് ടൂര്‍ നടത്തുന്ന പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ അപ്രതീക്ഷിത
വിലക്ക്. മോശം പെരുമാറ്റവും പ്രോഗ്രാമിലെ തിരിമറികളും കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ബീജിംഗ്
മുന്‍സിപ്പല്‍ ബ്യൂറോ ഓഫ്
കള്‍ച്ചര്‍ വ്യക്തമാക്കി.

ബീബര്‍ മോശമായി പെരുമാറുന്ന വ്യക്തിയാണെന്ന് മനസിലാക്കാന്‍ സാധിച്ചു. അങ്ങനെയുള്ളവരെ മാറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണ്. ചൈനയിലെ സംഗീത പരിപാടികളില്‍ മോശം പ്രവണത്തകള്‍ നടത്താന്‍ അനുവദിക്കില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നും ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

അപ്രതീക്ഷിതമായിട്ടാണ് ബീബര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ പര്യടനത്തിനിടെ മുംബൈയില്‍ നടത്തിയ സംഗീത പരിപാടി വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. രണ്ടോ മൂന്നോ പാട്ടുകള്‍ മാത്രം പാടുകയും തുടര്‍ന്നുള്ള പാട്ടുകളില്‍ ചുണ്ടനക്കുകയുമായിരുന്നു. ഇതോടെ ആരാധകര്‍ ബീബര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും തിരിഞ്ഞിരുന്നു. കൂടാതെ, ആരുമറിയാതെ ഇന്ത്യ വിട്ടതും പ്രതിഷേധത്തിന് കാരണമായി.

ഈ സാഹചര്യങ്ങള്‍ കണ്‍ക്കിലെടുത്താണ് ചൈന ബീബര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :