ബച്ചന്‍ കുടുംബത്തില്‍ അമ്മായിയമ്മപ്പോര്, ഐശ്വര്യ റായി വീടുവിടുന്നു?

മുംബൈ| WEBDUNIA|
PTI
ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായി ഭര്‍തൃവീട്ടില്‍ നിന്നും മാറി താമസിക്കുവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2007ല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഐശ്വര്യാ റായ് ബച്ചന്‍ കുംടുംബത്തിലാണ് കഴിഞ്ഞിരുന്നത്.

എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യ റായി തൃപ്തയല്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഐശ്വര്യ മകള്‍ ആരാധ്യയ്ക്കും, ഭര്‍ത്താവ് അഭിഷേകിനുമൊപ്പം ബച്ചന്‍ കുടുംബം വിട്ട് മാറിത്താമസിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വന്ന ഏറ്റവും പുതിയ വാര്‍ത്ത‍.

തന്റെ വ്യക്തിജീവിതത്തില്‍ ജയാബച്ചന്‍ പരിധിവിട്ട് ഇടപെടുന്നു എന്നാണ് ഐശ്വര്യയുടെ പരാതി. ഇതേതുടര്‍ന്നാണ് അഭിഷേകിനും മകള്‍ക്കുമൊപ്പം മറ്റൊരിടത്തേക്ക് താമസം മാറാന്‍ ഐശ്വര്യ ആലോചിക്കുന്നത്. തന്റെ വ്യക്തിജീവിതത്തിലെ ജയാബച്ചന്‍ അമിതമായി ഇടപെടുന്നത് സിനിമയിലേക്കുള്ള രണ്ടാം വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഐശ്വര്യയ്ക്കുണ്ട്.

ജയാബച്ചന്റെ ഇടപെടലിനോട് ഐശ്വര്യ ഇതുവരെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :