അഭ്യൂഹങ്ങള്‍ക്ക് വിട; തിരിച്ചുവരവ് പ്രിയതമന്‍ അഭിഷേക് ബച്ചനൊപ്പമെന്ന് ആഷ്

WEBDUNIA|
PRO
PRO
അഭ്യൂഹങ്ങള്‍ക്ക് വിട. വെള്ളിത്തിരയിലേക്ക് ഉടന്‍ തിരിച്ചുവരുമെന്ന് ബോളിവുഡ് താരറാണി ഐശ്വര്യ റായ്. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ സിനിമയില്‍ സജീവമാകുന്ന കാര്യം വെളിപ്പെടുത്തിയത്. ജീവിത പങ്കാളി കൂടിയായ അഭിഷേക് ബച്ചനൊപ്പമാണ് തിരിച്ചു വരവെന്നും ഐശ്വര്യ അറിയിച്ചു. മകള്‍ ആരാധ്യയുടെ ജനനം കാരണം കുറച്ചുനാളായി ബോളിവുഡില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു ആഷ്.

സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. പുതിയ ചിത്രങ്ങളുമായി നിരവധി സംവിധായകര്‍ അഭിഷേകിനേയും തന്നെയും സമീപിച്ചിരുന്നു. കുറച്ച് സിനിമകള്‍ക്ക് സമ്മതം മൂളിയിട്ടുണ്ട്. എന്നാല്‍ ഏത് ചിത്രം ആദ്യ തിയേറ്ററുകളില്‍ എത്തുമെന്ന് പറയാനാകില്ലെന്നും ആഷ് പറഞ്ഞു.

ഐശ്വര്യയുടെ തിരിച്ചുവരവ് നിര്‍മ്മാതാവ് ഗൗരാംഗ് ദോഷിയും ബോളിവുഡ് ചിത്രം ഹാപ്പി ആനിവേഴ്‌സറിയിലൂടെയാണെന്ന് ബോളിവുഡില്‍ വാര്‍ത്ത പരന്നിരുന്നു. ചിത്രത്തില്‍ ഐശ്വര്യക്കൊപ്പം അഭിഷേക് മുഖ്യവേഷത്തില്‍ എത്തുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :