ബംഗാളിലിനി ‘ബന്ദ്’ വേവില്ലെന്ന് മമതാ ബാനര്‍ജി!

Mamta Banarjee
കോല്‍ക്കത്ത| WEBDUNIA|
PRO
PRO
സാധാരണക്കാരെ വട്ടം‌കറക്കുന്ന ബന്ദുകള്‍ക്ക് ഇനി ബംഗാളില്‍ ഭാവിയില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ഇടതുപക്ഷം വിജയകരമായ തരത്തില്‍ നടത്തിയിരുന്ന ബന്ദുല്‍‌സവം ഇത്തവണ പരാജയപ്പെട്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഇടതുപക്ഷം രാജ്യവ്യാപകമായി സംഘടിപ്പിച്ച പൊതുപണിമുടക്കിനെ പറ്റി കോല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

“മുപ്പത്തിയഞ്ചുവര്‍ഷത്തിനിടെ ആദ്യമായി, ബംഗാളില്‍ ഇടതുപക്ഷം പ്രഖ്യാപിച്ച ബന്ദ്‌ ഇത്തവണ പരാജയപ്പെട്ടു. ഇതൊരു മാറ്റമാണ്. സംസ്ഥാനത്തു ബന്ദാഹ്വാനത്തിന്‌ ഇനിയാരും ധൈര്യപ്പെടില്ല എന്നുറപ്പ്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ 65 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തി. ബന്ദിലൂടെ നിലനില്‍ക്കാനാണു ചില രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. അതിനി വിലപ്പോവില്ല.”

“സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തി. മിക്കയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിച്ചു. തുറമുഖങ്ങളിലും ഖാനികളിലും പ്രവര്‍ത്തനം സുഗമമായി നടന്നു. ഇനിയാരും ബംഗാളില്‍ ബന്ദ് നടത്തി വിജയിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ട” - പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :