കുമളി|
WEBDUNIA|
Last Modified ബുധന്‍, 11 ജനുവരി 2012 (19:15 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഈ മാസം 18ന് സംസ്ഥാന ഹര്‍ത്താല്‍. മുല്ലപ്പെരിയാര്‍ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നത്. ഈ 15ന് ഒരു മാസം പൂര്‍ത്തിയാകുകയാണ്. മാത്രമല്ല, കേരള - തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇവയൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം നല്‍കിയത്.
രാജ്‌ഭവനിലേക്കും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സ്‌ഥലങ്ങളിലേക്കും മാര്‍ച്ച് നടത്തുക ഉള്‍പ്പടെയുള്ള ശക്തമായ സമരമുറകള്‍ സ്വീകരിക്കാനും മുല്ലപ്പെരിയാര്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.