മുംബൈ|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (21:03 IST)
പെട്രോളിനും ഡീസലിനും
വില കൂട്ടി. പെട്രോളിന് ലിറ്ററിന് ഒരുരൂപ 69 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയത്. ഡീസലിന് ലിറ്ററിന് 50 പൈസയും വര്‍ദ്ധിപ്പിച്ചു. ഇറാക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ദ്ധിച്ചിരുന്നു. ഇതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ഇപ്പോഴത്തെ വര്‍ദ്ധനവിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡീസലിന് മാസം തോറും 50 പൈസ വീതം വര്‍ദ്ധിപ്പിക്കാന്‍ മുമ്പ് തീരുമാനിച്ചതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
തീരുവയില്‍ കുറവുവരുത്തി പെട്രോള്‍ വില കുറയ്ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുണ്ടാകുന്നതിന് പകരം വില വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.