'ആടുജീവിത'ത്തിന് അറബി നാട്ടില്‍ വിലക്ക്

 ആടുജീവിതം , യുഎഇ , അയാമുല്‍ വാഇസ്
യുഎഇ| jibin| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (14:53 IST)
ഗള്‍ഫ് ജീവിതത്തിന്റെ യാതനയും ഒറ്റപ്പെടലും മലയാളികള്‍ക്ക് വരച്ചു കാട്ടിയ ബെന്യാമിന്റെ 'ആടുജീവിത'ത്തിന്റെ അറബി പരിഭാഷ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിരോധിച്ചു.

തിരൂര്‍ സ്വദേശിയായ സുഹൈല്‍ വാഫി പരിഭാഷ ചെയ്‌ത 'അയാമുല്‍ വാഇസ്‌' എന്ന പേരിലുള്ള കൃതിക്കാണ് അറബി നാട്ടില്‍ വിലക്ക് വീണത്. 'അയാമുല്‍ വാഇസ് അറബിയില്‍ പ്രസിദ്ധീകരിച്ച ആഫാഖ്‌ ബുക്ക്‌ സ്‌റ്റോര്‍ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

പ്രശസ്‌ത സാഹിത്യകാരന്‍ ബെന്യാമിന്റെ സംസ്‌ഥാന അവാര്‍ഡു നേടിയ നോവലാണ് ആടുജീവിതം. ഒരു മലയാളി അറബി നാട്ടില്‍ ജോലിക്കെത്തുബോള്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങളാണ്‌ ആടുജീവിതത്തിലൂടെ ബെന്യാമിന്‍ അവതരിപ്പിച്ചത്.

ഈ ബുക്കിനെ ആസ്പദമാക്കി കമല്‍ അണിയിച്ചൊരുക്കിയ
'ഗദ്ദാമ' എന്ന ചിത്രവും ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. കൃതിയുടെ പരിഭാഷ ഇപ്പോള്‍ ഗള്‍ഫിലെ പ്രമുഖ പുസ്‌തകക്കടകളില്‍ പോലും ലഭ്യമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :