തിരുവനന്തപുരം|
Last Updated:
ശനി, 28 ജൂണ്‍ 2014 (12:16 IST)
മദ്യവില്‍പ്പനശാലകള്‍ തുറക്കരുതെന്നാണ് ജനഹിതമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സര്‍ക്കാരിന് നിലപാട് മൂലം നാട്ടില്‍ സമാധാനാന്തരീക്ഷം വന്നു. ഗാര്‍ഹിക പീഡനങ്ങളും ക്രമസമാധാനപ്രശ്നങ്ങളും കുറഞ്ഞതായും വി എം സുധീരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ നിലവാരമില്ലാത്ത പൂട്ടിയ ബാറുകള്‍ ഒന്നുംതന്നെ തുറക്കേണ്ടതില്ലെന്ന നിലപാട് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.