പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അഡ്മിറ്റ് കാര്‍ഡില്‍ ബരാക് ഒബാമ

ജെയ്പുര്‍| WEBDUNIA|
WD
WD
വിശ്വാസിച്ചാലും ഇല്ലെങ്കിലും ഇത് വിശ്വസിച്ചേ പറ്റു. രാജസ്ഥാനിലെ ഒരു സ്കൂള്‍ മാനേജര്‍ക്ക് പബ്ലിക് സര്‍വ്വീസ് പരീക്ഷക്ക് കിട്ടിയ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോയില്‍ സാ‍ക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ജെയ്പൂര്‍ സ്വദേശിയായ ലാലു റാം മീനക്കാണ് ചിത്രത്തോട് കൂടിയുള്ള അഡ്മിറ്റ് കാര്‍ഡ് കിട്ടിയത്.

എന്നാല്‍ താന്‍ ഒരു പരീക്ഷക്കും അപേക്ഷിച്ചിരുന്നില്ല, കഴിഞ്ഞ ദിവസം തപാല്‍ വഴിയാണ് ജൂണ്‍ എട്ടാം തിയതി നടക്കുന്ന എഞ്ചിനീയറിംഗ് പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്. കവര്‍ പൊട്ടിച്ചു നോക്കിയ താന്‍ ഞെട്ടിപ്പോയി, തന്റെ വിലാസം പതിഞ്ഞ അഡ്മിറ്റ് കാര്‍ഡില്‍ ഒബാമയുടെ ഫോട്ടോയാണ് പതിഞ്ഞിരുന്നതെന്ന് റാം പറഞ്ഞു.

കാര്‍ഡില്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ സീല്‍ പതിഞ്ഞിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡിലെ ജന്മദിനം തെറ്റായ രീതിയിലാണെന്നും റാം പറഞ്ഞു. ഫോട്ടോക്ക് താഴെയുള്ള ഒപ്പ് തന്റെതല്ലെന്നും റാം വ്യക്തമാക്കി. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലയെന്നും റാം കൂട്ടിച്ചേര്‍ത്തു.

ജെയ്‌പുരില്‍ രമ്പാസ് ഗ്രാമത്തില്‍ സ്കൂള്‍ നടത്തിവരുകയാണ് റാം. ഇപ്പോള്‍ ഈ അഡ്മിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണ് റാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :