വിഎസ് എന്ന ചുവന്ന സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാകില്ല: പി എ സുരേഷ്
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
വിഎസ് എന്ന സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാകില്ലെന്ന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട വിഎസിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പിഎ സുരേഷ്. നടപടികൊണ്ട് വിഎസിനെ പിന്തിരിപ്പിക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്.
വിഎസ്സിനെ പോരാട്ടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല. അഴിമതിക്കെതിരെയും ജനകീയ പ്രശ്‌നങ്ങളിലും വിഎസ് അച്യുതാനന്ദന്റെ പോരാട്ടം അവസാനിപ്പിക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നംഗങ്ങളെ ഒഴിവാക്കിയാല്‍ വിഎസിനെ തളര്‍ത്താനാവില്ല. അഴിമതിക്കെതിരെയും വലതുപക്ഷ നിലപാടുകള്‍ക്കെതിരെയും വിഎസ് പോരാട്ടം പഴയപോലെ തുടരുമെന്നും കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കില്ലെന്നും സുരേഷ് പറഞ്ഞു.
വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാരോപിച്ച് സുരേഷ് അടക്കം വിഎസിന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സംസ്ഥാന ഘടകത്തിന്‍റെ നടപടിക്ക് കേന്ദ്ര കമ്മിറ്റിയും പിബിയും കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.