പത്ത് വയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു

കൊല്‍ക്കത്ത| WEBDUNIA| Last Modified ബുധന്‍, 5 ജൂണ്‍ 2013 (15:46 IST)
WD
WD
പത്ത് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. വെസ്റ്റ് ബംഗാളിലെ പുരുലിയ ജില്ലയിലാണ് കൂട്ടമാനഭംഗം നടന്നത്.

കഴിഞ്ഞദിവസം അടുത്തുള്ള വീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വിവാഹ വീട്ടില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. പ്രതികള്‍ പെണ്‍കുട്ടിയെ മയക്കിയതിനുശേഷം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവം വിവരിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനം നടന്നതെന്ന് വീട്ടുകാര്‍ക്ക് മനസിലായത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :