പ്രശസ്ത സംവിധായകന്‍ ഋതുപര്‍ണ ഘോഷ് അന്തരിച്ചു

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ ഘോഷ് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 7.30ന് കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1963 ഓഗസ്റ്റ് 31ന് കൊല്‍ക്കത്തയില്‍ ജനിച്ച ഋതുപര്‍ണഘോഷ് പരസ്യമേഖലയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഡോക്യുമെന്ററി സംവിധായകനായ അച്ഛനില്‍ നിന്നാണ് വെള്ളിത്തിരയുടെ ബാലപാഠങ്ങള്‍ അദ്ദേഹം സ്വായത്തമാക്കിയത്. സംവിധാനത്തില്‍ മാത്രമല്ല തിരക്കഥയിലും ഗാനരചനയിലും തന്റേതായ ഇടം കണ്ടെത്തിയ കലാകാരനായിരുന്നു ഋതുപര്‍ണ്ണഘോഷ്. 1994ല്‍ പുറത്തിറങ്ങിയ ഹിരേര്‍ അംഗ്തിയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ ഋതുപര്‍ണ്ണഘോഷ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റെയിന്‍ കോട്ട്, അന്തര മഹല്‍, ദോസാര്‍, ദ ലാസ്റ്റ് ലിയര്‍, ഖേല, സണ്‍ഗ്ലാസ്സ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തതാണ്.

ലോകസിനിമാ ഭൂപടത്തില്‍ ഇന്ത്യന്‍ ചലച്ചിത്രത്തെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഋതുപര്‍ണഘോഷ്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രാംഗദയാണ് അവസാന ചിത്രം. 12 ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :