വിദ്യാഭ്യാസത്തിനായി സ്കൂളില്‍ പോകാതെ പഠിക്കാന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ 50 ചാനലുകള്‍ വരുന്നു. അടുത്ത വര്‍ഷം ജനുവരി മുതല്‍ 50 ഡയറക്ട് ടു ഹോം വിദ്യാഭ്യാസ ചാനലുകള്‍ എത്തിക്കാനാണ് നീക്കം.
ചാനലിന് വേണ്ടി ക്ലാസുകള്‍ ഒരുക്കുന്നത് ഐഐടികളും കേന്ദ്ര സര്‍വകലാശാലകളും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമാണ്. ഈ കേന്ദ്രങ്ങളിലെ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ 25 മിനിട്ട് വീതമുള്ള ക്ളാസുകളാണുണ്ടാവുക.
ചാനല്‍ സംപ്രേഷണത്തിന് രണ്ട് ട്രാന്‍സ്പോണ്ടറുകള്‍ വാടകയ്ക്ക് നല്കാന് ബഹിരകാശ വകുപ്പ് സമ്മതിച്ചു. ചാനലിനുവേണ്ടി വിദ്യാഭ്യാസ പരിപാടികള്‍ നിര്‍മ്മിക്കാനുള്ള സ്റ്റുഡിയോ സജ്ജീകരിക്കാന്‍ ഐഐടികള്‍ക്കും മറ്റും 50 ലക്ഷം വീതം നല്‍കാനും തീരുമാനമായി.
വിദ്യാഭ്യാസ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തല്‍സമയം സംശയങ്ങള്‍ ചോദിക്കാനും അദ്ധ്യാപകര്‍ക്ക് ഉത്തരം നല്‍കാനും ചാനലുകളില്‍ സംവിധാനം ഒരുക്കുന്നുണ്ട്.