നിരാഹാരം തീര്‍ന്നു; കൂടംകുളം ക്ലീന്‍!

Koodankulam
ചെന്നൈ| WEBDUNIA|
PRO
PRO
കൂടംകുളം ആണവനിലയത്തിനെതിരേ ആണവോര്‍ജവിരുദ്ധ ജനകീയസമിതി നടത്തുന്ന നിരാഹാരസമരം പിന്‍വലിച്ചു. ആണവോര്‍ജ വിരുദ്ധ ജനകീയ മുന്നേറ്റ സമിതി നേതാവ്‌ എസ്‌പി ഉദയകുമാറിന്‌ മധുര ബിഷപ്പ് പീറ്റര്‍ ഫെര്‍ണാണ്ടോ പഴച്ചാര്‍ നല്‍കിയാണ്‌ നിരാഹാര സമരം അവസാനിപ്പിച്ചത്‌.

ഉദയകുമാറും മറ്റു 14 പേരും കഴിഞ്ഞ എട്ടുദിവസമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. അറസ്റ്റിലായ ഗ്രാമീണരെ വിട്ടയക്കണമെന്നും കേസ്‌ പിന്‍വലിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌. എങ്കിലും, ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ മറ്റ് സമര പരിപാടികള്‍ തുടരുമെന്ന് ഉദയകുമാര്‍ അറിയിച്ചിട്ടുണ്ട്

ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായ കൂടംകുളം ആണവനിലയത്തിനു മാര്‍ച്ച്‌ 19-നാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. അതുവരെ ജയലളിതാ സര്‍ക്കാര്‍ ആണവനിലയത്തിന് എതിരായിരുന്നു. ജയലളിത തങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര്‍ ഈയടുത്ത ദിവസം പറഞ്ഞിരുന്നു.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആണവനിലയത്തിനായി കൈകോര്‍ത്തതോടെ പിടിച്ചുനില്‍‌ക്കാനാവാതെ സമരസമിതി നിരാഹാര സമരം അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :