കൂടംകുളത്തിന് എതിരല്ലെന്ന് അമേരിക്ക

ഗുവാഹത്തി| WEBDUNIA|
PRO
കൂടംകുളം പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയും ചില യൂറോപ്യന്‍ ശക്തികളുമാണെന്ന പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ പ്രസ്‌താവനയ്ക്ക് അമേരിക്കയുടെ മറുപടി. ഇന്ത്യയിലെ ആണവ പദ്ധതികളോട് അമേരിക്കയ്‌ക്ക് എതിര്‍പ്പില്ലെന്ന് അമേരിക്കന്‍ അംബാസിഡര്‍ പീറ്റര്‍ ബെര്‍ലി പറഞ്ഞു. ഇന്ത്യാ - യുഎസ്‌ നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും റഷ്യയും ചേര്‍ന്ന് നടപ്പിലാക്കുന്ന കൂടംകുളം ആണവനിലയത്തിന് അമേരിക്കയ്‌ക്ക് എതിര്‍പ്പുണ്ടെന്ന ആരോപണം ശരിയല്ല. വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ പരിശോധിച്ചെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം, വിദേശ സംഘടനകളുമായുളള ബന്ധം വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള സഹമന്ത്രി വി നാരായണസ്വാമി കൂടംകുളം സമരസമിതിക്ക് കത്ത് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :