കൂടംകുളം ആണവനിലയത്തെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പ്രക്ഷോഭമുണ്ടാക്കുന്നവരുടെ പിന്നില്‍ അമേരിക്കയിലെയും യൂറോപ്പിലെയും എന്‍ജിഒകളാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയ്ക്ക് റഷ്യയുടെ പിന്തുണ. ഇങ്ങനെ സംഭവിക്കുമെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്നതായി റഷ്യന്‍ അംബാസിഡര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആണവനിലയമാണ് കൂടംകുളം അതിനെതിരെ പെട്ടെന്നുള്ളൊരു പ്രക്ഷോഭം ഗൂഢാലോചന തന്നെയാണെന്നും റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു.
അതേസമയം, വിദേശ സഹായം നേടിയെന്ന് കണ്ടെത്തിയ മൂന്ന് എന്‍ജിഒകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. സമരത്തിന് സന്നദ്ധ സംഘടനകള്‍ പണം കൈപ്പറ്റിയതിനാണ് നടപടി. റഷ്യന്‍ സഹായത്തോടെ നടപ്പാക്കുന്ന കൂടംകുളം പദ്ധതിയുടെ ചിലവ് 13,000 കോടി രൂപയാണ്.