കൂടംകുളം സമരത്തിന് പിന്നില്‍ അമേരിക്കന്‍ കൈ: മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തിന് കരുത്ത് പകരുന്നത് അമേരിക്കയില്‍ നിന്നുള്ള സഹായമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അമേരിക്ക, സ്കാന്‍ഡിനേവിയ എന്നിവിടങ്ങളില്‍ നിന്നുള്ള സന്നദ്ധസംഘടനകളാണ് സമരത്തിന് ധനസഹായം നല്‍കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ പ്രസിദ്ധീകരണമായ സയന്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന കൂടംകുളം സമരസമതി തള്ളിക്കളഞ്ഞു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ പിരിവെടുത്താണ് സമരം നടത്തുന്നതെന്നും സമരസമിതി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :