നരേന്ദ്ര മോഡിയെ നിസാരനായി കാണുന്നില്ലെന്ന് മന്‍മോഹന്‍ സിംഗ്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ നിസാരനായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നരേന്ദ്ര മോഡിയെ വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്നും അലംഭാവത്തിനു സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ കരുത്തിനെ വിലകുറച്ചു കാണാനാവില്ല. ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ കലാപ ബില്‍ വോട്ട് പിടിക്കാനുള്ള ഗിമ്മിക്കല്ല. വരുംവര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും ഇത് തടയുകയാണ് ലക്‍ഷ്യമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.