ടൈം മാഗസിന്‍ പഴ്സന്‍ ഓഫ്‌ ദ ഇയര്‍ പുരസ്കാരത്തിന്റെ അന്തിമപട്ടികയില്‍ നരേന്ദ്ര മോഡിയും

ന്യൂയോര്‍ക്ക്‌| WEBDUNIA|
PRO
ലോക പ്രശസ്‌ത മാസികയായ ടൈം മാഗസിന്‍ പഴ്സന്‍ ഓഫ്‌ ദ ഇയര്‍ പുരസ്കാരത്തിന്റെ അന്തിമപട്ടികയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും.

ആഗോള നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ മോഡി മാത്രമാണ്‌ ഇന്ത്യയില്‍ നിന്ന്‌ ഇടംപിടിച്ചത്‌. 42 പേരടങ്ങുന്ന പട്ടികയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ, പാക്കിസ്ഥാനില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്സായി, ആമസോണ്‍ സിഇഒ ജെഫ്‌ ബിസോസ്‌, എഡ്വേര്‍ഡ്‌ സ്നോഡന്‍, ബ്രിട്ടനിലെ പുതിയ കിരീടാവകാശി ജോര്‍ജ്‌ രാജകുമാരന്‍ തുടങ്ങിയവരുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :