തിരുവനന്തപുരം|
Joys Joy|
Last Modified വെള്ളി, 16 ജനുവരി 2015 (17:29 IST)
ദേശീയ ഗെയിംസിന് കേരളം സജ്ജമെന്ന് സാങ്കേതിക സമിതി. മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ചപ്രകാരം നടക്കും. തയ്യാറെടുപ്പുകള്‍ തൃപ്‌തികരമെന്നും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ - സാങ്കേതിക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിശ്ചിത സമയത്തു തന്നെ ഗെയിംസ് നടക്കുമെന്നും ഭൂരിഭാഗം വേദികളും മത്സരയോഗ്യമാണെന്നും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അറിയിച്ചു. ദേശീയ ഗെയിംസിന് ആവശ്യമായ ഉപകരണങ്ങളെല്ലാം 27 ന് മുമ്പ് എത്തുമെന്നും 27ന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെ കൂടാതെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനും കേരള ഒളിമ്പിക്സ് അസോസിയേഷനുമാണ് ദേശീയഗെയിംസിന്റെ മുഖ്യ സംഘാടകര്‍ . ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒളിമ്പിക്സ് അസോസിയേഷനുകള്‍ നേരത്തേ തന്നെ കടുത്ത അസംതൃപ്തി അറിയിച്ചിരുന്നു.
ഈ മാസം 15ന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഐ ഒ എയ്ക്ക് നല്‍കിയ ഉറപ്പ്.