പരാതികളും പരിവേദനങ്ങളുമായി കേരളം പ്രധാനമന്ത്രിക്കരികെ

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 13 ജനുവരി 2015 (11:21 IST)
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഡല്‍ഹിയിലെത്തി. പ്രധാന മന്ത്രി നരേന്ദ്രസ് മോഡിയെ കാണുക എന്ന ഉദ്ധേശത്തോടെയാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. വൈകിട്ട് 3.15 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുന്ന ഭീഷണി, റബ്ബര്‍ വിലയിടിവിനെത്തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി, സംസ്ഥാനത്തിന്റെ റെയില്‍വേ വികസനം, വിമാനത്താവള ഹബ്ബുകളുമായി ബന്ധപ്പെട്ട വിഷയം, മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്, പ്ലാച്ചിമട ബില്‍ എന്നീകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഡല്‍ഹിയില്‍ എത്തിയത്.

ഉച്ചതിരിഞ്ഞു രണ്ടിന് ഇരുവരും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തും. റെയില്‍വേ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മന്ത്രിയെ ധരിപ്പിക്കുകയാണു ലക്ഷ്യം. കഴിഞ്ഞ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ നേതൃത്വത്തിനു വീഴ്ചപറ്റെയന്നു പരാതിയുണ്ടായിരുന്നു.

വൈകിട്ടു പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍, കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി, റബര്‍ മേഖലയിലെ പ്രതിസന്ധി, മുല്ലപ്പെരിയാര്‍, വിഴിഞ്ഞം പ്രശ്നങ്ങള്‍ തുടങ്ങിയവ ഉന്നയിക്കുമെന്നാണു സൂചന. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നുതന്നെ ഇരുവരും കേരളത്തിലേക്കു മടങ്ങിയേക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :