മാവോയിസ്റ്റുകള്‍ നീതിക്ക് വേണ്ടി പോരാടുന്നവര്‍: പി‌സി ജോര്‍ജ്

പി‌സി ജോര്‍ജ്, മാവോയിസ്ററ്റ്, കേരളം
തൃശൂര്‍| vishnu| Last Modified ബുധന്‍, 14 ജനുവരി 2015 (09:47 IST)
സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നതിടെ മാവോയിസ്റ്റുകള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി‌സി ജോര്‍ജ് രംഗത്തെത്തി. മാവോയിസ്റ്റുകള്‍ നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്നാണ് പി‌സി ജോര്‍ജ് പറയുന്നത്. അതിനാല്‍ സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നും പിസി‌ ജോര്‍ജ് പറയുന്നു. ശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ജോര്‍ജ് മാവോയിസ്റ്റ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്

ആയുധങ്ങള്‍ ശേഖരിച്ച് നേരിടേണ്ടവരല്ല മാവോയിസ്റ്റുകള്‍. നീതിക്ക് വേണ്ടിയാണ് അവരുടെ പോരാട്ടം. ആശയപരമായി വേണം മാവോയിസ്റ്റുകളെ നേരിടാനെന്നും ജോര്‍ജ്ജ് പറഞ്ഞു. അങ്ങനെയുള്ള അവരെ ആശയപരമായ ചര്‍ച്ചകളിലൂടെ നേരിടണം. അല്ലാതെ പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം വാങ്ങേണ്ടതില്ല. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍ കുഴലിലൂടെ അല്ലെന്നും ജോര്‍ജ് പറഞ്ഞു.

ആദിവാസികള്‍ക്ക് അനുകൂലവും ബ്ളേഡ് മാഫിയകളോട് പ്രതികൂലവുമായ മനോഭാവമാണ് മാവോയിസ്റ്റുകളുടേത്. മാവോയിസ്റ്റുകളുടെ ആശയ പ്രചരണത്തില്‍ ആദിവാസികള്‍ ആകൃഷ്ടരായിട്ടുണ്ടെങ്കില്‍ അതിന് കാരണം കേരളം മാറിമാറി ഭരിച്ച മുന്നണികളാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ആശയങ്ങളെ തള്ളിക്കളയാനാകില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് വിശദീകരിക്കുന്നു. അതിനാല്‍ മാവോയിസ്റ്റ് വേട്ട സര്‍ക്കാര്‍ നിര്‍ത്തണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ മെച്ചപ്പെട്ടത് മാവോയിസ്റ്റുകള്‍ കാരണമാണെന്ന് ജോര്‍ജ്ജ് പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :