ദളിത് സ്മാരകങ്ങള്‍ തൊട്ടുകളിക്കരുത് : അഖിലേഷിനോട് മായാവതി
ലക്നൌ|
WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശില്‍ തന്റെ ഭരണകാലത്തുണ്ടാക്കിയ പാര്‍ക്കുകളും പ്രതിമകളും തൊട്ടുകളിച്ചാല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ വന്‍ വില നല്‍കേണ്ടി വരുമെന്ന് ബിഎസ്‌പി നേതാവ് മായാവതി. അംബേദ്കറുടെ നൂറ്റിയിരുപത്തിയൊന്നാമത് ജന്‍ദിനാഘോഷത്തിന്റെ ഭാഗമായി ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മായാവതി.
ദളിത് സ്മാരകങ്ങള്‍ മാറ്റി അവിടെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് വലിയ ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കും. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്ത് ആകമാനം ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് മായാവതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം ദളിത് സ്മാരകങ്ങള്‍ ഒന്നും മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ശേഷിക്കുന്ന സ്ഥലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രികള്‍ നിര്‍മിക്കുവാനാണ് പദ്ധതിയെന്നും അഖിലേഷ് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അഖിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്.