അഖിലേഷ് യാദവിന് 4.83 കോടിയുടെ സ്വത്തുക്കള്‍!

ലക്നൌ| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് സ്വത്തുവിവരം പരസ്യപ്പെടുത്തി. യുപി സര്‍ക്കാരിന്റെ വെബ്സൈറ്റിലാണ് സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്.

ഒരു കോടിയുടെ നിക്ഷേപങ്ങളാ‍ണ് 38-കാരനായ അഖിലേഷിനുള്ളത്. മൂന്ന് റസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ അദ്ദേഹത്തിനുണ്ട്- രണ്ടെണ്ണം ലക്നോവിലും ഒരെണ്ണം ഇട്ടാവയിലുമാണ്. 1.18 കോടി പണമായും കൈവശമുണ്ട്.

98 ലക്ഷം രൂപ വിലമതിക്കുന്ന കൃഷി ഭൂമിയും 20 ലക്ഷം രൂപയുടെ പജീറോ കാറും അഖിലേഷിനുണ്ട്. 1.3 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്.

English Summary: Akhilesh Yadav today became the first Uttar Pradesh Chief Minister to declare his assets publicly.
Yadav (38), who declared his assets on the UP government website, owns three residential plots -- two in Lucknow and one in Etawah -- besides agriculture land worth Rs 98 lakh. He has investments totalling Rs 1 crore, and Rs 1.18 crore in cash.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :