കെ ജയകുമാര്‍ പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍. 1878 ബാച്ച് കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ മാര്‍ച്ച് 31-ന് വിരമിക്കും.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കും. യുഡിഎഫിലെ ഐക്യം പിറവത്ത് കണ്ടതാണ്. നെയ്യാറ്റിന്‍കരയില്‍ അത് കാണാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോഡ്ഷെഡിംഗിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ വൈദ്യുതി മന്ത്രിയെയും വൈദ്യുതി ബോര്‍ഡിനെയും ചുമതലപ്പെടുത്തി. 2003-2009 കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ വായ്പാ പലിശയെക്കുറിച്ച് ബാങ്ക് അധികൃതരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. പാക് കടലിടുക്ക് നീന്തിക്കടന്ന മലയാളി നീന്തല്‍ താരം മുരളീധരന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.