തെഹല്കയിലെ മാധ്യമ പ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി സുഷമ സ്വരാജും കപില്‍ സിബലും രംഗത്ത്. മാനഭംഗ കേസില്‍ നിന്നും തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസുകാരനായ ഒരു ക്യാബിനറ്റ് മന്ത്രി ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സുഷമയുടെ ആരോപണം.
എന്നാല്‍ ആരോപണം തന്നെ കുറിച്ചാണെങ്കില്‍ പരസ്യമായി പേരെടുത്ത് പറയാന്‍ കപില്‍ സിബല്‍ സുഷമ സ്വരാജിനെ വെല്ലുവിളിച്ചു. തെഹല്‍ക്കയില്‍ തനിക്ക് ഓഹരികളുണ്ടെന്ന ആരോപണങ്ങളെ കപില്‍ സിബല്‍ തള്ളിക്കളഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ താന്‍ നടത്തുന്ന വിമര്‍ശനങ്ങളാണ് ബിജെപിയെ തന്റെ നേര്‍ക്ക് തിരിച്ചിരിക്കുന്നതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.