‘നരേന്ദ്രമോഡി ഇലക്ഷനു മുമ്പ് പൊട്ടുന്ന ഒരു കുമിള, സൈബര്‍ സ്പേസില്‍ കൂലിക്ക് ആളെ വച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു‘

ന്യൂഡല്‍ഹി| WEBDUNIA|
PRO
ബിജെപി യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വളര്‍ച്ച വെറും കുമിളയാണെന്ന് കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍.

എല്ലാ കുമിളകളും അധികകാലം നീണ്ടുനില്‍ക്കാറില്ല, അത് പൊട്ടിപ്പോകും അതേ പോലെ ഈ കുമിളയും ഇലക്ഷനു മുമ്പ് പൊട്ടുമെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ പ്രസ്താവന.

ആളും പണവും ഉപയോഗിച്ച് സൈബര്‍ സ്പേസില്‍ തെറ്റായ വിവരങ്ങള്‍ നിറച്ച് നിരപരാധികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോഡി. തനിയ്കു വേണ്ടി വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സൈബര്‍ സ്പേസില്‍ കൂലിക്ക് ആളെ വച്ചിരിക്കുകയാണ് മോഡിയെന്നും സിബല്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തിലെ മോഡിയുടെ ഉയര്‍ച്ചയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ എത്ര വേഗത്തില്‍ ഒരാള്‍ വളരുമോ അത്രയും വേഗത്തിലായിരിക്കും അയാളുടെ പതനമെന്നായിരുന്നു സിബലിന്രെ മറുപടി.

അതേസമയം,​ രാഹുള്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സിബല്‍ പ്രതികരിച്ചില്ല. അത്തരം വിഷയങ്ങള്‍ പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും താന്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയില്ലെന്നും സിബല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :