ആരും അസ്വസ്ഥരല്ല: സുഷമ സ്വരാജ്

ഡല്‍ഹി| WEBDUNIA|
PTI
പാര്‍ട്ടി തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥത ഇല്ലെന്ന് ബിജെപിയുടെ നേതാവ് സുഷമ സ്വരാജ്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതില്‍ അസ്വസ്ഥനായിരുന്ന മുതിര്‍ന്ന നേതാവ് എല്‍‌കെ അദ്വാനിയെ കണ്ടതിനു ശേഷമായിരുന്നു സുഷമ ഇത്തരത്തില്‍ പ്രതികരിച്ചത്. കൂടാതെ നരേന്ദ്ര മോഡി അദ്വാനിയുമായി 30 മിനിറ്റോളം ചര്‍ച്ച നടത്തിയെന്നു സുഷമ പറഞ്ഞു.

കഴിഞ്ഞ ദിവസം നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് പറഞ്ഞിരുന്നു. സുഷമ മോഡി വിരുദ്ധരുടെ കൂട്ടത്തിലാണെങ്കിലും നേതൃത്വത്തിന്‍റെ തീരുമാനത്തോട് യോജിച്ചുപോകാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് പ്രതിഷേധസ്വരമുയര്‍ത്താതിരുന്നത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തത്. ഇതില്‍ അദ്വാനിക്ക് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. മോഡിയെ പാര്‍ട്ടിയുടെ ദേശീയ പ്രചാരണത്തിന്റെ നേതാവായി ചുമതല ഏല്‍പ്പിക്കുമ്പോള്‍ തന്നെ അദ്വാനിക്ക് കടുത്ത എതിര്‍പ്പായിരുന്നു.

എന്നാല്‍ അദ്വാനിയുടെ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ ദിവസം മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ അമര്‍ഷം രേഖപ്പെടുത്തി അദ്വാനി ബിജെപി പ്രസിഡന്റിന് കത്തയക്കുകയും ചെയ്തു.

തുടര്‍ന്നാണ് സുഷമ്മ സ്വരാജ് അനന്ദ് കുമാര്‍, ബല്‍ബീര്‍ പുഞ്ച് എന്നീ നേതാക്കള്‍ക്കൊപ്പം അദ്വാനിയെ സന്ദര്‍ശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :