വിലവര്‍ദ്ധനയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി; സര്‍ക്കാരിന് ഉള്ളി വില്‍പ്പനയില്ലെന്ന് കപില്‍ സിബല്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഉള്ളിയുടെയും തക്കാളിയുടെയും വിലവര്‍ദ്ധനയെകുറിച്ച് കച്ചവടക്കാരോട് പോയി ചോദിക്കാന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ പ്രതികരണം.

ഉള്ളിയുടെയും തക്കാളിയുടെയും വില കുതിച്ചുയരുന്നല്ലോയെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് കേന്ദ്രസര്‍ക്കാരിന് ഉള്ളിവില്‍പ്പനയില്ലെന്നും കച്ചവടക്കാരോട് പോയി തിരക്കാന്‍ കേന്ദ്രനിയമമന്ത്രി കപില്‍ സിബല് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കിലോക്ക് 40 രൂപ ഉണ്ടായിരുന്ന തക്കാളി വിലയാണ് കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് 70 രൂപ വരെയെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഭക്ഷ്യവില സൂചിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :