ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് മന്‍മോഹന്‍ സിംഗ്
റാഞ്ചി|
WEBDUNIA|
PTI
PTI
മാവോയിസ്‌റ്റുകളെ നേരിടുന്നതില്‍ ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സംസ്‌ഥാനത്ത് ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബസ്‌തറിലെ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
ഛത്തീസ് ഗഡില്‍ ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ് ഛത്തീസ്‌ഗഡില്‍ വികസനമുണ്ടായത്. കഴിഞ്ഞ 9 വര്‍ഷമായി ഗ്രാമീണ മേഖലയില്‍ വികസനം സാധ്യമാക്കിയത് യുപിഎ സര്‍ക്കാരാണ്.
ബിജെപിയുടെത് പോലെ തരംതാണ രാഷ്‌ട്രീയമല്ല കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളില്‍ ഒന്നാണ് ഛത്തീസ് ഗഡ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഈ മാസം 18 ഓടെ ഇവിടെ പ്രചരണം അവസാനിക്കും. 143 സ്‌ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.