പ്രധാനമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല, പറഞ്ഞത് ജനങ്ങളുടെ പൊതുവികാരമാണ്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഓര്‍ഡിനന്‍സ് കാര്യത്തില്‍ താന്‍ പറഞ്ഞത് പ്രധാനമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്തല്ലെന്നും താന്‍ പറഞ്ഞത് ജനങ്ങളുടെ പൊതുവികാരമാണെന്നും രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച് അറിയിച്ചു.
തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്ക് ഉറപ്പ് നല്‍കി. രാഹുലിന്റെ വിമര്‍ശനത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മന്‍മോഹന്‍ സിംഗ് ഇന്നലെ രംഗത്തെത്തിയിരുന്നു.
മന്ത്രിസഭ രണ്ടുതവണ ചര്‍ച്ചചെയ്താണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്നും രാഹുലിന്റെ മനസ്സില്‍ എന്താണെന്ന് അറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സിനെ ശുദ്ധ അസംബന്ധമെന്നാണ് രാഹുല്‍ വിശേഷിപ്പിച്ച് വിവാദമമുണര്‍ത്തിയത്. ഓര്‍ഡിനന്‍സ് ചവറ്റുകുട്ടയില്‍ കളയണമെന്നും രാഹുല്‍ പറഞ്ഞു.