ക്ഷേത്രങ്ങള്‍ കൊലക്കളങ്ങളാകുന്നു

ഗാന്ധിനഗര്‍| WEBDUNIA|
PRO
PRO
ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ഭക്തരെയാകെ ആശങ്കയിലാക്കുന്ന വാര്‍ത്തയാണിത്. ഇവിടുത്തെ ക്ഷേത്രങ്ങളില്‍ കൊലപാതകങ്ങളും മോഷണങ്ങളും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 17 കൊലപാതകങ്ങളാണ് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമായി നടന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.

900 മോഷണക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാല് വധശ്രമങ്ങള്‍, 24 അക്രമസംഭവങ്ങള്‍ എന്നിവയ്ക്കും ക്ഷേത്രങ്ങള്‍ വേദിയായി. 30 പിടിച്ചുപറി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേല്‍ നിയമസഭയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പല കേസുകളിലും പ്രതികളെ പിടികൂടി ശിക്ഷിക്കാനായിട്ടുണ്ട്. എന്നാല്‍ നിരവധി കേസുകള്‍ ഇനിയും തെളിയപ്പെടാതെ കിടക്കുകയാണ്.

നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടങ്ങളില്‍ ദര്‍ശനം നടത്താനായി അന്യനാടുകളില്‍ നിന്ന് പോലും നിരവധിപേര്‍ എത്താറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :