കൂടംകുളം; ധാരണാപത്രം ഒപ്പുവെക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 8 ഏപ്രില്‍ 2014 (12:33 IST)
PRO
PRO
കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും ആണവ റിയാക്ടറുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി.

ഇതിന്റെ ഭാഗമായി റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ധാരണാപത്രം ഒപ്പിടുന്ന തീയതി മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആണവോര്‍ജ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ആണവോര്‍ജ സെക്രട്ടറി ആര്‍കെ സിങ് കഴിഞ്ഞമാസം കൂടംകുളത്തെ മൂന്നും നാലും റിയാക്ടറുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കായി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

എന്നല്‍ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇക്കാര്യത്തില്‍ അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആണവോര്‍ജ വകുപ്പ് തേടിയിരുന്നു. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചത്.

അടുത്തവര്‍ഷം രണ്ടാം റിയാക്ടര്‍ കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് ഇന്ത്യന്‍ ആണവോര്‍ജ കോര്‍പ്പറേഷന്‍ കരുതുന്നത്. ആണവനിലയത്തിലെ ഒന്നാം റിയാക്ടര്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :